Pages

Friday, May 14, 2010

:::കുറെ കുഞ്ഞു തവളകളും ഒരു വലിയ ചിന്തയും:::


പ്രോത്സാഹനം അഥവാ പ്രചോദനം ഇന്നു മനുഷ്യന്‍ വളരെയേറെ ആഗ്രഹിക്കുന്ന ഒരു വിഷയമാണ്‌. തങ്ങളുടെ പ്രവര്‍ത്തിയിലും തീരുമാനങ്ങളിലുമെല്ലാം ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ഒരു പ്രോത്സാഹനം നല്‍കിയാല്‍ അത് നല്ല രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് ഒരു പക്ഷെ കഴിഞ്ഞേക്കും. എന്നാല്‍ ചിലര്‍ നമ്മുടെ പ്രവര്‍ത്തിയിലും തീരുമാനങ്ങളിലും പരോക്ഷമായി നമ്മെ കുഴിയില്‍ ചാടിക്കുന്നത് കാണാന്‍ കഴിയും. ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും വളരെ കഠിനമേറിയ സാഹചര്യങ്ങളില്‍ കൂടി കടന്നു പോകുമ്പോഴും, എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ നാം കുഴഞ്ഞു പോകും. ഇപ്രകാരം ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ടു....


ഒരിക്കല്‍ കുറെ തവളകള്‍ ഒന്നിച്ചു കൂടി ഒരു ഓട്ടമത്സരം നടത്തുകയുണ്ടായി. അവരുടെ ലക്‌ഷ്യം അവിടെയുള്ള ഒരു വലിയ ഗോപുരത്തിന്‍റെ മുകളില്‍ എത്തിച്ചേരുക എന്നതായിരുന്നു. അവരുടെ ഓട്ടമത്സരം കാണുവാനും, അതില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അവിടെ ഒരു വലിയ ജനക്കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു...എന്നാല്‍ അവിടെ തടിച്ചു കൂടിയിരുന്നവരില്‍ ആര്‍ക്കും ഒരു ഉറപ്പില്ലായിരുന്നു ആരെങ്കിലും അതിന്‍റെ മുകളില്‍ എത്തിച്ചേരുമെന്നതിനു...കൂടിയിരുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും പറയുവാന്‍ തുടങ്ങി...." ഓ ഇതു വളരെ കഠിനമാണ്, ആര്‍ക്കും തന്നെ എത്തിച്ചേരാന്‍ കഴിയില്ല...അല്ലെങ്കില്‍ തന്നെ ആ ഗോപുരം വളരെ ഉയരത്തിലാനുള്ളത്........."!!!

അങ്ങനെ ഓട്ടമത്സരം ആരംഭിച്ചു, പെട്ടെന്ന് മുകളിലേക്ക് കയറാനുള്ള വെപ്രാളത്തില്‍ ഓരോരുത്തരായി താഴേക്ക്‌ വീഴാന്‍ തുടങ്ങി...!!! എന്നാല്‍ ചിലര്‍ പെട്ടെന്നുള്ള ചോരത്തിളപ്പില്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി....!! അപ്പോഴും അവിടെ കൂടിയിരുന്നവര്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു, " ഇതു വളരെ പ്രയാസമേറിയതാണ്.....ആര്‍ക്കും അവിടെ എത്തിച്ചേരാന്‍ കഴിയുകയില്ല, തീര്‍ച്ച........" കുറെയെണ്ണം ക്ഷീണിതരായി തങ്ങളുടെ ശ്രെമം ഉപേക്ഷിക്കുകയുണ്ടായി...!എന്നാല്‍ ഇതില്‍ ഒരു തവള മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് കയറുകയായിരുന്നു, അവസാനം അത് ആ ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു...!! പെട്ടെന്ന് തന്നെ അഭിനന്ദിക്കാനായി അടുത്ത് കൂടിയ മറ്റു തവളകള്‍ അതിനോട് ചോദിക്കുകയുണ്ടായി, താങ്കള്‍ എങ്ങനെയാണു എത്രയും ഉയരത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്, നിങ്ങള്‍ക്ക് എങ്ങനെയാണു അതിനുള്ള ശക്തിയും ധൈര്യവും കിട്ടിയത്.....? പെട്ടെന്നാണ് അവര്‍ക്ക് അത് മനസിലാക്കാന്‍ കഴിഞ്ഞത്, വിജയാളിയായ ആ തവള ഒരു "ബധിരന്‍" ആയിരുന്നു, അത് കൊണ്ട് മറ്റുള്ളവരുടെ വിപരീതവാക്കുകള്‍ കേള്‍ക്കാന്‍ ഇടയായില്ല.....

ഇതു പോലെയല്ലേ നമ്മളുടെ സമൂഹത്തിലും, പലരും നമ്മളെ "നെഗറ്റീവ്" വാക്കുകള്‍ കൊണ്ടു സ്വാധീനിച്ചെന്ന് വരാം, പക്ഷെ അവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കുകയാണെങ്കില്‍ നമ്മള്‍ക്ക് ഒരിക്കലും "വിജയം" കൈവരിക്കാന്‍ കഴിയുകയില്ല..........

അതുകൊണ്ട്,

  •  നെഗറ്റീവ് ആയി പ്രചോദനം തരുന്നവരുടെ വാക്കുകള്‍ക്കു ഒരിക്കലും ചെവി കൊടുക്കാതിരിക്കുക, എന്തെന്നാല്‍ നമ്മള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നമ്മളുടെ പ്രവര്‍ത്തിയെ ബാധിക്കും...അതിനു ഇട വരാതിരിക്കട്ടെ.....!!!
  • എപ്പോഴും "പോസിറ്റീവ്" ആയി ചിന്തിക്കുക....!
  • മറ്റുള്ളവര്‍ നിന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷത്കരിക്കില്ല എന്നു പറയുമ്പോള്‍ എല്ലായ്പ്പോഴും ഒരു "ബധിരന്‍" ആയിരിക്കുക... !
  • എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്ന് എപ്പോഴും വിശ്വസിക്കുക.....!
                      അങ്ങനെ നമ്മുടെ കര്‍മ്മപഥങ്ങള്‍ ധന്യമാകട്ടെ....!



(കടപ്പാട്)

Wednesday, April 28, 2010

ദൈവീക വാക്കുകളെ അവഗണിക്കാതിരിക്കുക..........

എവിടെയോ വായിച്ച ഒരു കഥ ഓര്‍മ്മയില്‍ വരുന്നു..... ഒരിക്കല്‍ ഒരു പര്‍വ്വതാരോഹകന്‍ ഒരു പര്‍വ്വതം കയറുകയായിരുന്നു...അദ്ദേഹത്തിന്‍റെ ആ യാത്ര പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ പെട്ടെന്ന് കൂരിരുട്ടു വ്യാപിക്കുകയും, അദ്ദേഹത്തിന് ഒന്നും കാണാന്‍ കഴിയാതാവുകയും ചെയ്തു...ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം മേഘങ്ങള്‍ക്കിടയിലും മറഞ്ഞു.... ഒന്നും കാണുവാന്‍ കഴിയാതെ അദ്ദേഹം വലയുകയുണ്ടായി...ആ പര്‍വ്വതത്തിന്റെ ഏകദേശം മുകളില്‍ എത്താറായ അദ്ദേഹം പെട്ടെന്ന് തന്നെ കാല്‍ വഴുതി വളരെ വേഗത്തില്‍ താഴേക്ക്‌ പതിക്കാന്‍ തുടങ്ങി...!!! ആ സന്ദര്‍ഭത്തില്‍ കുറെ കറുത്ത പൊട്ടുകള്‍ ഒന്നുമല്ലാതെ വേറെയൊന്നും കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല....മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ അദ്ദേഹം തന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ച നല്ലതും ചീത്തയായതുമായ കാര്യങ്ങളെ പറ്റി ചിന്തിക്കാന്‍ തുടങ്ങി....പെട്ടെന്ന് തന്നെ ഒരു കാട്ടു വള്ളി അദ്ദേഹത്തിനെ ചുറ്റുകയും, അദ്ദേഹം അന്തരീക്ഷത്തില്‍ കിടന്നു ആടാനും തുടങ്ങി....ആ കുറ്റാകൂരിട്ടില്‍ ആ വള്ളി ഒരു ആശ്വാസമായി തോന്നിയെങ്കിലും അദ്ദേഹം ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി..
" ദൈവമേ എന്നെ രക്ഷിക്കണേ................."!!!
പെട്ടെന്ന് തന്നെ ആകാശത്ത് നിന്ന് ഒരു അശരീരി കേട്ടു..
" ഞാന്‍ നിനക്ക് വേണ്ടി എന്ത് ചെയ്യണം മകനെ....?"
" ദയവു ചെയ്തു എന്നെ രക്ഷിക്കുക.." അദ്ദേഹം മറുപടി പറഞ്ഞു.
" എനിക്ക് നിന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ...? " ആ ശബ്ദം വീണ്ടും ചോദിച്ചു.
" തീര്‍ച്ചയായും, ഞാന്‍ വിശ്വസിക്കുന്നു നിനക്ക് എന്നെ രക്ഷിക്കാന്‍ കഴിയുമെന്ന്.." അദ്ദേഹം മറുപടി പറഞ്ഞു..
" ശരി എങ്കില്‍ ഞാന്‍ എന്ത് പറഞ്ഞാലും നീ ചെയ്യുമോ.." എന്ന് ആ ശബ്ദം വീണ്ടും ചോദിച്ചു...
" തീര്‍ച്ചയായും ചെയ്യാം" എന്ന് അദ്ദേഹം മറുപടി പറഞ്ഞു...
” ശരി എങ്കില്‍ നിന്‍റെ ചുറ്റിയിരിക്കുന്ന ആ വള്ളി പൊട്ടിച്ചു കളയുക..." ആ ശബ്ദം പറഞ്ഞു. ഇതു കേട്ടപ്പോള്‍ അദ്ദേഹം സ്തബ്ധനായി...!! ആകെ കൂടി താഴേക്ക്‌ പോകാതിരിക്കാനായി കിട്ടിയ ഒരു കച്ചി തുരുമ്പ് ആണ്, അതും കൂടി പൊട്ടിച്ചു കളയുകയോ....!!? അദ്ദേഹം ആ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ അവിടെ അങ്ങനെ കിടന്നു....

പിറ്റേ ദിവസം രാവിലെ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരഞ്ഞു കണ്ടു പിടിച്ചപ്പോള്‍ അദ്ദേഹം തണുത്തു മരവിച്ചു മരിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്..അദ്ദേഹത്തിന്‍റെ രണ്ടു കരങ്ങളും അപ്പോഴും ആ വള്ളിയില്‍ ബലമായി പിടിച്ചിരുന്നു, അദ്ദേഹത്തിന്‍റെ ശരീരം അന്തരീക്ഷത്തില്‍ തന്നെ തൂങ്ങി നില്‍ക്കുകയായിരുന്നു... ...പക്ഷെ ഭൂമിയില്‍ നിന്ന് ഏകദേശം ഒരടി ഉയരത്തില്‍ ആയിരുന്നു അദ്ദേഹം കിടന്നിരുന്നത്‌....!!!

നമ്മളും ഇപ്രകാരമാണോ....? ഒരിക്കലും നമ്മളുടെ മനസ് സംശയങ്ങളുടെ ഒരു കൂമ്പാരമായി മാറരുത്...അത് പോലെ ഒരിക്കലും ദൈവീക വാക്കുകളെ അവഗണിക്കുകയും ചെയ്യരുത്. ഒരിക്കലും ചിന്തിക്കരുത് ദൈവം നമ്മളെ മറന്നതാണെന്ന്, ഒരിക്കലുമില്ല...എല്ലായ്പ്പോഴും നമ്മോടു കൂടെ തന്നെ ഉണ്ട്...എന്ത് ആവശ്യം ഉണ്ടെങ്കിലും തുറന്നു പറയുക, അവന്‍ അത് നിവര്‍ത്തിച്ചു തന്നെ തരും...ഇതിനു പ്രാര്‍ത്ഥന ഒരു വലിയ ഉപാധിയായി മാറട്ടെ....

Wednesday, April 21, 2010

വീണ്ടും ഒരു ഭൌമ ദിനം കൂടി........

ഇന്നു ഏപ്രില്‍ 22 , വീണ്ടും ഒരു ഭൌമ ദിനം കൂടി......ഭൌമ ദിനം ആഖോഷിക്കുന്നതിന്റെ എഴുപതാം വര്‍ഷം. സ്വപ്ന സുന്ദര ഭൂമിയില്‍ നാം എല്ലാം ജീവിക്കുന്നു എന്നതിനെ ഓര്‍മ്മപെടുതുന്ന ഒരു സുന്ദര ദിനം....ചുരുക്കത്തില്‍ പറഞ്ഞാല്‍ നാം എല്ലാം ഒരേ ഗ്രെഹത്തെ സംവിഭാഗം ചെയ്യുന്നു എന്നതിനുള്ള ഒരു ഓര്‍മ്മ പുതുക്കല്‍... ഭൂമിയെ സംവിഭാഗം ചെയ്യുക എന്നു പറയുമ്പോള്‍ " നാം എങ്ങനെ നമ്മുടെ ഗ്രെഹത്തെ ഉപയോഗിക്കണം, എന്തിനു ഉപയോഗിക്കണം" എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നു....!! പരിസ്ഥിതിയുടെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണം, അതിനെ എങ്ങനെ പരിഹരിക്കണം എന്നതിനെ പറ്റി ചിന്തിക്കാനുള്ള ഒരു ദിവസം കൂടിയാണിത്...നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നുള്ളത് എല്ലാ പൌരന്റെയും എല്ലാ രാജ്യത്തിന്‍റെയും ബ്രുഹുതായ ഉത്തരവാദിത്തം ആണ്....ഒന്ന് ചിന്തിക്കൂ, ഈ ഒരു ദിവസം മാത്രമാണോ നാം ഭൌമ ദിനമായി ആചരിക്കേണ്ടത്...?? അല്ല തീര്‍ച്ചയായും അല്ല, സത്യം പറഞ്ഞാല്‍ എല്ലാ ദിവസവും ഭൌമ ദിനമായി നാം കണക്കാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു.....എല്ലാ ദിവസവും നമ്മുടെ ഭൂമിയെ സഹായിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു....

1 . നടന്നോ, സൈക്ലിലോ സ്കൂളിലോ, ജോലി സ്ഥലത്തോ പോകുക, ഇതു വാഹങ്ങള്‍ മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ വളരെയേറെ സഹായിക്കുന്നു.
2 . വൃക്ഷങ്ങളും ചെടികളും നട്ടു വളര്‍ത്തുക. വൃക്ഷങ്ങളും ചെടികളും വായു ശുദ്ധി ആകാന്‍ സഹായിക്കുന്നു.
3 ചപ്പു ചവറുകള്‍ അതിനായി വെച്ചിരിക്കുന്ന ചവിറ്റുകുട്ടയില്‍ തന്നെ ഇടുക, ഇതു പരിസരം മലിനമാകാതെ സഹായിക്കുന്നു..
4 . Recycle ..!! നമ്മുടെ മനോഹര ഭൂമി വൃത്തിയായി സൂക്ഷിക്കാന്‍ പറ്റിയ ഒരു പ്രധാന ഉപാധി ആണിത്...

നമുക്ക് ഒരേ ഒരു ഭൂമി മാത്രമേ ഉള്ളൂ, അതിനെ നമുക്ക് തന്നെ സംരക്ഷിക്കാം, അതിനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയാണ്...എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഭൌമ ദിനാശംസകള്‍.....!!!

ബോബനും മോളിയും

ബോബനും മോളിയും കഥകള്‍ വായിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഞാന്‍ ഇവിടെ
പറയാന്‍ പോകുന്നത് ആ ബോബനും മോളിയേം പറ്റിയല്ല....പിന്നെയോ, അതൊക്കെ പറയാം... ശ്രെദ്ധിച്ചു വായിക്കണം.....

ബിരുദ പഠനവും കഴിഞ്ഞു ജോലി തേടി ബാംഗ്ലൂരില്‍ വന്ന കാലം, എന്തൊക്കെ സ്വപ്നങ്ങളായിരുന്നു മനസ്സില്‍..പക്ഷെ എന്ത് പറയാന്‍ വിധിയുടെ വിളയാട്ടം ആ സ്വപ്നങ്ങളൊന്നും സഫലീകരിക്കാന്‍ അനുവധിച്ചില്ലെങ്കിലും മറ്റു പലതും പഠിക്കുവാന്‍ സാധിച്ചു...അതില്‍ പ്രധാനമായ ഒന്നായിരുന്ന്നു പാചകം...!! ആ ഒരു സംഭവത്തിന്റെ ABCD അറിയാത്ത നമ്മള്‍ എങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞു കൂടിയ കാര്യം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷമാണോ ദുഖമാണോ എന്ന് തന്നെ അറിഞ്ഞൂടാ.....

ഇനി കഥയിലേക്ക്‌ വരം.......എല്ലാ ദിവസത്തെയും ഞങ്ങളുടെ സ്പെഷ്യല്‍ കറി ആയിരുന്നു "ബോബനും മോളിയും"...പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അന്തം വിടാം....അതെ ബോബനും മോളിയും ആയിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം......

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ആഹാരം ആയിരുന്നു അത്...നിങ്ങള്‍ക്കും ഒന്ന് പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടോ, അവര്‍ക്കായി ഞാന്‍ പറയാം എന്താണ് ഇതിന്റെ ചേരുവകള്‍ ( Bachelors മാത്രം പരീക്ഷിക്കുന്നതാവും നല്ലത്...) . ഇന്നു സവാളയും തക്കാളിയും ഉരുളകിഴങ്ങും ആണെങ്കില്‍ നാളെ തക്കാളിയും സവാളയും ഉരുളകിഴങ്ങും ആയിരിക്കും അതിലെ പ്രധാന ചേരുവുകള്‍.....!! പിന്നെ അടുത്ത ദിവസം ഉരുളകിഴങ്ങും സവാളയും തക്കാളിയും ചേര്‍ത്ത് ഒന്ന് പരീക്ഷിച്ചാലും നല്ലത്....!!! പിന്നെ കുറച്ചു മുളക് പൊടിയും ഉപ്പും കൂടി ഇട്ടാല്‍ ബോബനും മോളിയും റെഡി......ഒരു പക്ഷെ നിങ്ങള്‍ അന്തം വിട്ടേക്കാം ഇതിനു എങ്ങനെ ഈ പേര് കിട്ടിയെന്നു, ആ ആര്‍ക്കറിയാം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു...!! ഒരു കാര്യം ഉറപ്പാണ്‌ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന എല്ലാവര്‍ക്കും ബോബനും മോളിയും ഒരു അമൃത് തന്നെ ആയിരിക്കും, വേറെ എന്തെങ്കിലും ഉണ്ടാക്കാന്‍ അറിയണ്ടേ....?? വായിച്ചപ്പോള്‍ തന്നെ നാവില്‍ വെള്ളം വരുന്നുണ്ട് അല്ലേ....? എങ്കില്‍ ഇന്നു തന്നെ പരീക്ഷിച്ചോളൂ......സമയം ലാഭം, ബോബനും മോളിയും ഉണ്ടെങ്കില്‍ പിന്നെ വേറെ കറികളുടെ ആവശ്യവുമില്ല........

വാല്‍കഷണം: ബോബനും മോളിയും കഴിച്ചു ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ ചില പ്രത്യേക റൂമുകളില്‍ സമാധി ഇരിക്കാനുള്ള സാഹചര്യം വരികയാണെങ്കില്‍, ഞങ്ങള്‍ അതിനു ഉത്തരവാദികള്‍ അല്ല, തീര്‍ച്ചയായും നിങ്ങള്‍ തന്നെ ആയിരിക്കും അതിന്റെ ഉത്തരവാദികള്‍.........

Tuesday, April 06, 2010

ടോര്‍ച്ചു വില്‍ക്കുന്ന അന്ധന്‍മാര്‍

കഴിഞ്ഞ ദിവസം എന്‍റെ സഹോദരന്‍ ട്രെയിന്‍ യാത്രക്കിടയില്‍ കണ്ട ഒരു കാഴ്ച എന്നോട് വിവരിക്കുകയുണ്ടായി... ഒരു അന്ധന്‍ ടോര്‍ച്ചു വില്‍ക്കുന്നു.........!!!! ഒരിക്കല്‍ പോലും വെളിച്ചം എന്താന്നെന്നു അറിഞ്ഞിട്ടില്ലാത്ത അദ്ദേഹം തന്‍റെ വയറ്റിപ്പിഴപ്പായി ഒരു ടോര്‍ച്ച് തന്നെ വില്‍ക്കേണ്ടി വരുന്ന ഒരു ഗതികേട്.....!!!! വെളിച്ചം എന്താണെന്നു അറിയാത്തവന്‍ വെളിച്ചത്തിന്‍റെ വില്‍പ്പനക്കാരന്........!!!

ഇതു പോലെ അല്ലെ നമ്മളുടെ ലോകവും...? പ്രസംഗം ഉണ്ടു, പക്ഷെ അതിനനുസരിച്ച് പ്രവര്‍ത്തിയില്ല...ആദര്‍ശം പ്രസംഗിക്കുന്നവരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും, പക്ഷെ അതിനനുസരിച്ച് അവരുടെ പ്രവര്‍ത്തിയും കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....!!! വാക്കിലും പ്രവര്‍ത്തിയിലും ഒരേ പോലെ മാതൃക ഉള്ളവരാകാന്‍ ശ്രമിക്കുക.......
അങ്ങനെ നമ്മുടെ കര്‍മ്മപഥങ്ങള്‍ ധന്യമായി തീരട്ടെ.............