Pages

Thursday, May 19, 2011

നാം വിലയുള്ളവരോ.......???


ഒരിക്കല്‍ ഒരു പ്രസിദ്ധനായ പ്രസംഗകന്‍ ഒരു സെമിനാര്‍ നടത്തുകയായിരുന്നു. അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത് ഒരു 1000 രൂപയുടെ നോട്ട് ഉയര്‍ത്തി പിടിച്ചു കൊണ്ടായിരുന്നു.  എന്നിട്ട് അവിടെ കൂടിയിരുന്നവരോടായി ചോദിച്ചു, " ഈ 1000 രൂപ നോട്ട് ഇഷ്ടപെടുന്നവര്‍ എത്ര പേര്‍ ഉണ്ട്....?". എല്ലാവരുടെയും കൈകള്‍ ഒരു പോലെ ഉയര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ആ നോട്ട് ചുരുട്ടി കൂട്ടി കയ്യില്‍ പിടിച്ചിട്ടു ചോദിച്ചു, " ഇതു ഞാന്‍ നിങ്ങളില്‍ ഒരാള്‍ക്ക് തരാന്‍ പോകുകയാണ്, എത്ര പേര്‍ ഈ നോട്ട് ഇഷ്ടപെടുന്നു...?". പിന്നെയും എല്ലാവരുടെയും  കൈകള്‍ ഉയര്‍ന്നു തന്നെ ഇരുന്നു. തുടര്‍ന്ന് അദ്ദേഹം ആ നോട്ട് തറയില്‍ ഇട്ടു തന്‍റെ ഷൂസ് ഇട്ടു ചവിട്ടി അരച്ചു. പിന്നീടു ആ മണ്ണ് പുരണ്ട നോട്ട് ഉയര്‍ത്തി കൊണ്ട് ചോദിച്ചു, " ഇനിയും നിങ്ങള്‍ ഇതു വേണമോ..? പിന്നെയും കൈകള്‍ ഉയര്‍ന്നു തന്നെ ഇരുന്നു...!!!



സ്നേഹിതരെ ഈ മുകളില്‍ പറഞ്ഞ കഥയില്‍ നിന്ന് ഒരു പാഠം നിങ്ങള്‍ പഠിച്ചു എന്ന് കരുതട്ടെ..! ആ നോട്ടിനെ എന്ത് ചെയ്താലും എങ്ങനെ ആക്കിയാലും നിങ്ങള്‍ക്ക് ഒരിക്കലും അത് വേണ്ടാതാകുന്നില്ല കാരണം അതിനു ഒരു മൂല്യം ഉണ്ട്, അത് ഒരിക്കലും കുറയുന്നില്ല. അപ്പോഴും അത് 1000 രൂപയുടെ വില തന്നെ ഉണ്ടായിരിക്കും..

പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നമ്മുടെ പല തീരുമാനങ്ങളും പലരും അംഗീകരിച്ചെന്നു വരികയില്ല. പലരും അതെല്ലാം ചവിട്ടിയരച്ചു നമ്മളെ നിരുല്‍സാഹപെടുതിയെന്നു  വരാം. പലപ്പോഴും നാം ചിന്തിച്ചേക്കാം നാം യോഗ്യതയില്ലതവരോ വിലയില്ലാത്തവരോ ആണെന്ന്...ഒന്ന് ഓര്‍ക്കുക, എന്തെല്ലാം സംഭവിച്ചാലും എന്ത് സംഭാവിക്കാനിരുന്നാലും  ദൈവത്തിന്റെ കണ്ണുകളില്‍ നമ്മുടെ മൂല്യം അഥവാ യോഗ്യത ഒരിക്കലും നഷ്ടപെടാന്‍ പോകുന്നില്ല. അത് തക്കത്തില്‍ ഉപയോഗിക്കുക. നമ്മിലുള്ള താലന്തുകള്‍ ഒരിക്കലും കുഴിച്ചു മൂടാതെ തക്കത്തില്‍ ഉപയോഗിക്കുക. ദൈവം ഇതു തന്നെയാണ് നിങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത്..നിങ്ങള്‍ എങ്ങനെ ആയിരുനാലും എന്ത് സംഭവിച്ചാലും ദൈവം നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നു, കരുതുന്നു. ഒരിക്കലും നിങ്ങളുടെ മൂല്യം ദൈവത്തിന്റെ മുന്‍പില്‍ നഷ്ടപെടുന്നില്ല.

ഒന്ന് ചിന്തിച്ചു നോക്ക്, ആ നോട്ട് രണ്ടായിട്ട് കീറിയതായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കും? അതിനു അപ്പോഴും ആ വില തന്നെ ഉണ്ടായിരിക്കുമോ? ഒരിക്കലുമില്ല....! എന്നാല്‍ ഒരു ടേപ്പ് ഉപയോഗിച്ച് അതിനെ വീണ്ടും ഒട്ടിച്ചു വെക്കുകയാണെങ്കില്‍ വീണ്ടും അതിന്‍റെ വില ലഭിക്കും..നിങ്ങളില്‍ പലരും ഇങ്ങനെ ചിന്തിച്ചേക്കാം, ഞാന്‍ ദൈവത്തിന് മുന്‍പില്‍ ഒരിക്കും ഒരു വില ഇല്ലാത്തവനാണു, കാരണം മോശമായ പല കാര്യങ്ങളും എന്നില്‍ സംഭവിച്ചിട്ടുണ്ട്. ദൈവത്തിന് നിരക്കാത്ത പലതും  ചെയ്തിട്ടുമുണ്ട്. പക്ഷെ ഒന്ന് മനസ്സിലാക്കു ഇപ്പോഴും നീ ദൈവത്തിന് മുന്‍പില്‍ വിലയുള്ളവനാണ്.നിന്നില്‍ നിന്നും അടര്‍ന്നു പോയ പലതിനേം ഒട്ടിച്ചു ചേര്‍ത്ത് ഒരു മാനപാത്രം ആക്കാന്‍ ദൈവത്തിന് കഴിയും...ആ ദൈവത്തിന്റെ മുന്‍പില്‍ നിന്നെ സമര്‍പ്പിക്കുക, നീയും മറ്റുള്ളവര്‍ക്ക് മധുരമേകുന്നവാനായി തീരട്ടെ....!!!