ഇന്നു ഏപ്രില്‍ 22 , വീണ്ടും ഒരു ഭൌമ ദിനം കൂടി......ഭൌമ ദിനം ആഖോഷിക്കുന്നതിന്റെ എഴുപതാം വര്‍ഷം. സ്വപ്ന സുന്ദര ഭൂമിയില്‍ നാം എല്ലാം ജീവിക്കുന്നു എന്നതിനെ ഓര്‍മ്മപെടുതുന്ന ഒരു സുന്ദര ദിനം....ചുരുക്കത്തില്‍ പറഞ്ഞാല്‍ നാം എല്ലാം ഒരേ ഗ്രെഹത്തെ സംവിഭാഗം ചെയ്യുന്നു എന്നതിനുള്ള ഒരു ഓര്‍മ്മ പുതുക്കല്‍... ഭൂമിയെ സംവിഭാഗം ചെയ്യുക എന്നു പറയുമ്പോള്‍ " നാം എങ്ങനെ നമ്മുടെ ഗ്രെഹത്തെ ഉപയോഗിക്കണം, എന്തിനു ഉപയോഗിക്കണം" എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നു....!! പരിസ്ഥിതിയുടെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണം, അതിനെ എങ്ങനെ പരിഹരിക്കണം എന്നതിനെ പറ്റി ചിന്തിക്കാനുള്ള ഒരു ദിവസം കൂടിയാണിത്...നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നുള്ളത് എല്ലാ പൌരന്റെയും എല്ലാ രാജ്യത്തിന്‍റെയും ബ്രുഹുതായ ഉത്തരവാദിത്തം ആണ്....ഒന്ന് ചിന്തിക്കൂ, ഈ ഒരു ദിവസം മാത്രമാണോ നാം ഭൌമ ദിനമായി ആചരിക്കേണ്ടത്...?? അല്ല തീര്‍ച്ചയായും അല്ല, സത്യം പറഞ്ഞാല്‍ എല്ലാ ദിവസവും ഭൌമ ദിനമായി നാം കണക്കാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു.....എല്ലാ ദിവസവും നമ്മുടെ ഭൂമിയെ സഹായിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു....
1 . നടന്നോ, സൈക്ലിലോ സ്കൂളിലോ, ജോലി സ്ഥലത്തോ പോകുക, ഇതു വാഹങ്ങള്‍ മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ വളരെയേറെ സഹായിക്കുന്നു.
2 . വൃക്ഷങ്ങളും ചെടികളും നട്ടു വളര്‍ത്തുക. വൃക്ഷങ്ങളും ചെടികളും വായു ശുദ്ധി ആകാന്‍ സഹായിക്കുന്നു.
3 ചപ്പു ചവറുകള്‍ അതിനായി വെച്ചിരിക്കുന്ന ചവിറ്റുകുട്ടയില്‍ തന്നെ ഇടുക, ഇതു പരിസരം മലിനമാകാതെ സഹായിക്കുന്നു..
4 . Recycle ..!! നമ്മുടെ മനോഹര ഭൂമി വൃത്തിയായി സൂക്ഷിക്കാന്‍ പറ്റിയ ഒരു പ്രധാന ഉപാധി ആണിത്...
നമുക്ക് ഒരേ ഒരു ഭൂമി മാത്രമേ ഉള്ളൂ, അതിനെ നമുക്ക് തന്നെ സംരക്ഷിക്കാം, അതിനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയാണ്...എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഭൌമ ദിനാശംസകള്‍.....!!!
No comments:
Post a Comment