സ്മരണകളുടെ ആ പുസ്തകം ഞാനിന്നു തുറന്നു. ഹൃദ്യമായ ഒരു സുഗന്ധം.......! ശബ്ദ കോലാഹലമായ പറക്കോട് തുടങ്ങി ഹൈ സ്കൂള്‍ ജങ്ക്ഷന്‍ വരെ എത്തിയ ആ സുന്ദര നിമിഷങ്ങള്‍....കമ്പ്യൂട്ടര്‍ ഇല്ലാതെ എന്ത് കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ചോദ്യം സമരമായി മാറിയപ്പോഴും, കമ്പ്യൂട്ടര്‍ ലാബില്‍ ചപ്പലിട്ടതിനു കിട്ടിയ മെമ്മോയും, ക്ലാസ്സ് നടക്കുമ്പോള്‍ ആവേശത്തോടെ പങ്കെടുത്ത ടേബിള്‍ ടെന്നീസും, കസേരയുടെ പിടികള്‍ ബാറ്റുകളാക്കി ക്രിക്കറ്റ് കളിച്ചതും, കോടിയെ വട്ടു കളിപ്പിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.......!! എവിടെയൊക്കെയോ നമ്മുടെ സൌഹ്രദത്തിന്റെ , തിരിച്ചുവരാത്ത ഒരു കാലത്തിന്റെ, നിറം മങ്ങിയ ഒരു കനവായി നമ്മുടെ കലാലയം വീണ്ടും ഓര്‍മകളെ തടുത്തുകൂട്ടുന്നു എന്‍റെ സുഹൃത്തേ ഇനി ഒരു പുനര്‍ജനി ഇവിടെ ഈ കലാലയത്തില്‍ നമുക്കൊരുമിച്ചു കിട്ടുമോ...?
No comments:
Post a Comment