കഴിഞ്ഞ ദിവസം എന്‍റെ സഹോദരന്‍ ട്രെയിന്‍ യാത്രക്കിടയില്‍ കണ്ട ഒരു കാഴ്ച എന്നോട് വിവരിക്കുകയുണ്ടായി... ഒരു അന്ധന്‍ ടോര്‍ച്ചു വില്‍ക്കുന്നു.........!!!! ഒരിക്കല്‍ പോലും വെളിച്ചം എന്താന്നെന്നു അറിഞ്ഞിട്ടില്ലാത്ത അദ്ദേഹം തന്‍റെ വയറ്റിപ്പിഴപ്പായി ഒരു ടോര്‍ച്ച് തന്നെ വില്‍ക്കേണ്ടി വരുന്ന ഒരു ഗതികേട്.....!!!! വെളിച്ചം എന്താണെന്നു അറിയാത്തവന്‍ വെളിച്ചത്തിന്‍റെ വില്‍പ്പനക്കാരന്........!!!
ഇതു പോലെ അല്ലെ നമ്മളുടെ ലോകവും...? പ്രസംഗം ഉണ്ടു, പക്ഷെ അതിനനുസരിച്ച് പ്രവര്‍ത്തിയില്ല...ആദര്‍ശം പ്രസംഗിക്കുന്നവരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും, പക്ഷെ അതിനനുസരിച്ച് അവരുടെ പ്രവര്‍ത്തിയും കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....!!! വാക്കിലും പ്രവര്‍ത്തിയിലും ഒരേ പോലെ മാതൃക ഉള്ളവരാകാന്‍ ശ്രമിക്കുക.......
അങ്ങനെ നമ്മുടെ കര്‍മ്മപഥങ്ങള്‍ ധന്യമായി തീരട്ടെ.............
ഈ ജീവിത യാത്രയില്‍ എല്ലായ്പ്പോഴും നല്ല കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. പക്ഷെ പലപ്പോഴും നാം അതില്‍ വിജയിക്കുന്നില്ല. എന്താണ് കാരണം? ആര്‍ക്കറിയാം..? പലതും എഴുതണമെന്നു ആഗ്രഹമുണ്ട്, പക്ഷെ എല്ലാരും വലിയ ബ്ലോഗന്മാരല്ലേ. എന്‍റെ ഈ ചെറിയ ബ്ലോഗ് വായിക്കാന്‍ ആര്‍ക്കു സമയം ...എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം, എനിക്കും ഒരു ബ്ലോഗന് ആയാല്‍ എന്താ, അല്ലേ....?? തല്ലു കിട്ടാതിരുന്നാല്‍ ഭാഗ്യം....!!! " സ്വയം നന്നാവുക അങ്ങനെ നമ്മുടെ കര്‍മ്മ പഥങ്ങള്‍ ധന്യമായി തീരട്ടെ..."
Showing posts with label speech. Show all posts
Showing posts with label speech. Show all posts
Tuesday, April 06, 2010
Subscribe to:
Posts (Atom)
