Pages

Wednesday, April 21, 2010

ബോബനും മോളിയും

ബോബനും മോളിയും കഥകള്‍ വായിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഞാന്‍ ഇവിടെ
പറയാന്‍ പോകുന്നത് ആ ബോബനും മോളിയേം പറ്റിയല്ല....പിന്നെയോ, അതൊക്കെ പറയാം... ശ്രെദ്ധിച്ചു വായിക്കണം.....

ബിരുദ പഠനവും കഴിഞ്ഞു ജോലി തേടി ബാംഗ്ലൂരില്‍ വന്ന കാലം, എന്തൊക്കെ സ്വപ്നങ്ങളായിരുന്നു മനസ്സില്‍..പക്ഷെ എന്ത് പറയാന്‍ വിധിയുടെ വിളയാട്ടം ആ സ്വപ്നങ്ങളൊന്നും സഫലീകരിക്കാന്‍ അനുവധിച്ചില്ലെങ്കിലും മറ്റു പലതും പഠിക്കുവാന്‍ സാധിച്ചു...അതില്‍ പ്രധാനമായ ഒന്നായിരുന്ന്നു പാചകം...!! ആ ഒരു സംഭവത്തിന്റെ ABCD അറിയാത്ത നമ്മള്‍ എങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞു കൂടിയ കാര്യം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷമാണോ ദുഖമാണോ എന്ന് തന്നെ അറിഞ്ഞൂടാ.....

ഇനി കഥയിലേക്ക്‌ വരം.......എല്ലാ ദിവസത്തെയും ഞങ്ങളുടെ സ്പെഷ്യല്‍ കറി ആയിരുന്നു "ബോബനും മോളിയും"...പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അന്തം വിടാം....അതെ ബോബനും മോളിയും ആയിരുന്നു ഞങ്ങളുടെ പ്രധാന ഭക്ഷണം......

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ആഹാരം ആയിരുന്നു അത്...നിങ്ങള്‍ക്കും ഒന്ന് പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടോ, അവര്‍ക്കായി ഞാന്‍ പറയാം എന്താണ് ഇതിന്റെ ചേരുവകള്‍ ( Bachelors മാത്രം പരീക്ഷിക്കുന്നതാവും നല്ലത്...) . ഇന്നു സവാളയും തക്കാളിയും ഉരുളകിഴങ്ങും ആണെങ്കില്‍ നാളെ തക്കാളിയും സവാളയും ഉരുളകിഴങ്ങും ആയിരിക്കും അതിലെ പ്രധാന ചേരുവുകള്‍.....!! പിന്നെ അടുത്ത ദിവസം ഉരുളകിഴങ്ങും സവാളയും തക്കാളിയും ചേര്‍ത്ത് ഒന്ന് പരീക്ഷിച്ചാലും നല്ലത്....!!! പിന്നെ കുറച്ചു മുളക് പൊടിയും ഉപ്പും കൂടി ഇട്ടാല്‍ ബോബനും മോളിയും റെഡി......ഒരു പക്ഷെ നിങ്ങള്‍ അന്തം വിട്ടേക്കാം ഇതിനു എങ്ങനെ ഈ പേര് കിട്ടിയെന്നു, ആ ആര്‍ക്കറിയാം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും അവശേഷിക്കുന്നു...!! ഒരു കാര്യം ഉറപ്പാണ്‌ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന എല്ലാവര്‍ക്കും ബോബനും മോളിയും ഒരു അമൃത് തന്നെ ആയിരിക്കും, വേറെ എന്തെങ്കിലും ഉണ്ടാക്കാന്‍ അറിയണ്ടേ....?? വായിച്ചപ്പോള്‍ തന്നെ നാവില്‍ വെള്ളം വരുന്നുണ്ട് അല്ലേ....? എങ്കില്‍ ഇന്നു തന്നെ പരീക്ഷിച്ചോളൂ......സമയം ലാഭം, ബോബനും മോളിയും ഉണ്ടെങ്കില്‍ പിന്നെ വേറെ കറികളുടെ ആവശ്യവുമില്ല........

വാല്‍കഷണം: ബോബനും മോളിയും കഴിച്ചു ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ ചില പ്രത്യേക റൂമുകളില്‍ സമാധി ഇരിക്കാനുള്ള സാഹചര്യം വരികയാണെങ്കില്‍, ഞങ്ങള്‍ അതിനു ഉത്തരവാദികള്‍ അല്ല, തീര്‍ച്ചയായും നിങ്ങള്‍ തന്നെ ആയിരിക്കും അതിന്റെ ഉത്തരവാദികള്‍.........

No comments: