Pages

Wednesday, April 28, 2010

ദൈവീക വാക്കുകളെ അവഗണിക്കാതിരിക്കുക..........

എവിടെയോ വായിച്ച ഒരു കഥ ഓര്‍മ്മയില്‍ വരുന്നു..... ഒരിക്കല്‍ ഒരു പര്‍വ്വതാരോഹകന്‍ ഒരു പര്‍വ്വതം കയറുകയായിരുന്നു...അദ്ദേഹത്തിന്‍റെ ആ യാത്ര പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ പെട്ടെന്ന് കൂരിരുട്ടു വ്യാപിക്കുകയും, അദ്ദേഹത്തിന് ഒന്നും കാണാന്‍ കഴിയാതാവുകയും ചെയ്തു...ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം മേഘങ്ങള്‍ക്കിടയിലും മറഞ്ഞു.... ഒന്നും കാണുവാന്‍ കഴിയാതെ അദ്ദേഹം വലയുകയുണ്ടായി...ആ പര്‍വ്വതത്തിന്റെ ഏകദേശം മുകളില്‍ എത്താറായ അദ്ദേഹം പെട്ടെന്ന് തന്നെ കാല്‍ വഴുതി വളരെ വേഗത്തില്‍ താഴേക്ക്‌ പതിക്കാന്‍ തുടങ്ങി...!!! ആ സന്ദര്‍ഭത്തില്‍ കുറെ കറുത്ത പൊട്ടുകള്‍ ഒന്നുമല്ലാതെ വേറെയൊന്നും കാണുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല....മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ അദ്ദേഹം തന്‍റെ ജീവിതത്തില്‍ വന്നു ഭവിച്ച നല്ലതും ചീത്തയായതുമായ കാര്യങ്ങളെ പറ്റി ചിന്തിക്കാന്‍ തുടങ്ങി....പെട്ടെന്ന് തന്നെ ഒരു കാട്ടു വള്ളി അദ്ദേഹത്തിനെ ചുറ്റുകയും, അദ്ദേഹം അന്തരീക്ഷത്തില്‍ കിടന്നു ആടാനും തുടങ്ങി....ആ കുറ്റാകൂരിട്ടില്‍ ആ വള്ളി ഒരു ആശ്വാസമായി തോന്നിയെങ്കിലും അദ്ദേഹം ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി..
" ദൈവമേ എന്നെ രക്ഷിക്കണേ................."!!!
പെട്ടെന്ന് തന്നെ ആകാശത്ത് നിന്ന് ഒരു അശരീരി കേട്ടു..
" ഞാന്‍ നിനക്ക് വേണ്ടി എന്ത് ചെയ്യണം മകനെ....?"
" ദയവു ചെയ്തു എന്നെ രക്ഷിക്കുക.." അദ്ദേഹം മറുപടി പറഞ്ഞു.
" എനിക്ക് നിന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ...? " ആ ശബ്ദം വീണ്ടും ചോദിച്ചു.
" തീര്‍ച്ചയായും, ഞാന്‍ വിശ്വസിക്കുന്നു നിനക്ക് എന്നെ രക്ഷിക്കാന്‍ കഴിയുമെന്ന്.." അദ്ദേഹം മറുപടി പറഞ്ഞു..
" ശരി എങ്കില്‍ ഞാന്‍ എന്ത് പറഞ്ഞാലും നീ ചെയ്യുമോ.." എന്ന് ആ ശബ്ദം വീണ്ടും ചോദിച്ചു...
" തീര്‍ച്ചയായും ചെയ്യാം" എന്ന് അദ്ദേഹം മറുപടി പറഞ്ഞു...
” ശരി എങ്കില്‍ നിന്‍റെ ചുറ്റിയിരിക്കുന്ന ആ വള്ളി പൊട്ടിച്ചു കളയുക..." ആ ശബ്ദം പറഞ്ഞു. ഇതു കേട്ടപ്പോള്‍ അദ്ദേഹം സ്തബ്ധനായി...!! ആകെ കൂടി താഴേക്ക്‌ പോകാതിരിക്കാനായി കിട്ടിയ ഒരു കച്ചി തുരുമ്പ് ആണ്, അതും കൂടി പൊട്ടിച്ചു കളയുകയോ....!!? അദ്ദേഹം ആ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ അവിടെ അങ്ങനെ കിടന്നു....

പിറ്റേ ദിവസം രാവിലെ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരഞ്ഞു കണ്ടു പിടിച്ചപ്പോള്‍ അദ്ദേഹം തണുത്തു മരവിച്ചു മരിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്..അദ്ദേഹത്തിന്‍റെ രണ്ടു കരങ്ങളും അപ്പോഴും ആ വള്ളിയില്‍ ബലമായി പിടിച്ചിരുന്നു, അദ്ദേഹത്തിന്‍റെ ശരീരം അന്തരീക്ഷത്തില്‍ തന്നെ തൂങ്ങി നില്‍ക്കുകയായിരുന്നു... ...പക്ഷെ ഭൂമിയില്‍ നിന്ന് ഏകദേശം ഒരടി ഉയരത്തില്‍ ആയിരുന്നു അദ്ദേഹം കിടന്നിരുന്നത്‌....!!!

നമ്മളും ഇപ്രകാരമാണോ....? ഒരിക്കലും നമ്മളുടെ മനസ് സംശയങ്ങളുടെ ഒരു കൂമ്പാരമായി മാറരുത്...അത് പോലെ ഒരിക്കലും ദൈവീക വാക്കുകളെ അവഗണിക്കുകയും ചെയ്യരുത്. ഒരിക്കലും ചിന്തിക്കരുത് ദൈവം നമ്മളെ മറന്നതാണെന്ന്, ഒരിക്കലുമില്ല...എല്ലായ്പ്പോഴും നമ്മോടു കൂടെ തന്നെ ഉണ്ട്...എന്ത് ആവശ്യം ഉണ്ടെങ്കിലും തുറന്നു പറയുക, അവന്‍ അത് നിവര്‍ത്തിച്ചു തന്നെ തരും...ഇതിനു പ്രാര്‍ത്ഥന ഒരു വലിയ ഉപാധിയായി മാറട്ടെ....

No comments: