Pages

Friday, May 14, 2010

:::കുറെ കുഞ്ഞു തവളകളും ഒരു വലിയ ചിന്തയും:::


പ്രോത്സാഹനം അഥവാ പ്രചോദനം ഇന്നു മനുഷ്യന്‍ വളരെയേറെ ആഗ്രഹിക്കുന്ന ഒരു വിഷയമാണ്‌. തങ്ങളുടെ പ്രവര്‍ത്തിയിലും തീരുമാനങ്ങളിലുമെല്ലാം ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ഒരു പ്രോത്സാഹനം നല്‍കിയാല്‍ അത് നല്ല രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് ഒരു പക്ഷെ കഴിഞ്ഞേക്കും. എന്നാല്‍ ചിലര്‍ നമ്മുടെ പ്രവര്‍ത്തിയിലും തീരുമാനങ്ങളിലും പരോക്ഷമായി നമ്മെ കുഴിയില്‍ ചാടിക്കുന്നത് കാണാന്‍ കഴിയും. ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും വളരെ കഠിനമേറിയ സാഹചര്യങ്ങളില്‍ കൂടി കടന്നു പോകുമ്പോഴും, എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ നാം കുഴഞ്ഞു പോകും. ഇപ്രകാരം ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ടു....


ഒരിക്കല്‍ കുറെ തവളകള്‍ ഒന്നിച്ചു കൂടി ഒരു ഓട്ടമത്സരം നടത്തുകയുണ്ടായി. അവരുടെ ലക്‌ഷ്യം അവിടെയുള്ള ഒരു വലിയ ഗോപുരത്തിന്‍റെ മുകളില്‍ എത്തിച്ചേരുക എന്നതായിരുന്നു. അവരുടെ ഓട്ടമത്സരം കാണുവാനും, അതില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അവിടെ ഒരു വലിയ ജനക്കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു...എന്നാല്‍ അവിടെ തടിച്ചു കൂടിയിരുന്നവരില്‍ ആര്‍ക്കും ഒരു ഉറപ്പില്ലായിരുന്നു ആരെങ്കിലും അതിന്‍റെ മുകളില്‍ എത്തിച്ചേരുമെന്നതിനു...കൂടിയിരുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും പറയുവാന്‍ തുടങ്ങി...." ഓ ഇതു വളരെ കഠിനമാണ്, ആര്‍ക്കും തന്നെ എത്തിച്ചേരാന്‍ കഴിയില്ല...അല്ലെങ്കില്‍ തന്നെ ആ ഗോപുരം വളരെ ഉയരത്തിലാനുള്ളത്........."!!!

അങ്ങനെ ഓട്ടമത്സരം ആരംഭിച്ചു, പെട്ടെന്ന് മുകളിലേക്ക് കയറാനുള്ള വെപ്രാളത്തില്‍ ഓരോരുത്തരായി താഴേക്ക്‌ വീഴാന്‍ തുടങ്ങി...!!! എന്നാല്‍ ചിലര്‍ പെട്ടെന്നുള്ള ചോരത്തിളപ്പില്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി....!! അപ്പോഴും അവിടെ കൂടിയിരുന്നവര്‍ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു, " ഇതു വളരെ പ്രയാസമേറിയതാണ്.....ആര്‍ക്കും അവിടെ എത്തിച്ചേരാന്‍ കഴിയുകയില്ല, തീര്‍ച്ച........" കുറെയെണ്ണം ക്ഷീണിതരായി തങ്ങളുടെ ശ്രെമം ഉപേക്ഷിക്കുകയുണ്ടായി...!എന്നാല്‍ ഇതില്‍ ഒരു തവള മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് കയറുകയായിരുന്നു, അവസാനം അത് ആ ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു...!! പെട്ടെന്ന് തന്നെ അഭിനന്ദിക്കാനായി അടുത്ത് കൂടിയ മറ്റു തവളകള്‍ അതിനോട് ചോദിക്കുകയുണ്ടായി, താങ്കള്‍ എങ്ങനെയാണു എത്രയും ഉയരത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്, നിങ്ങള്‍ക്ക് എങ്ങനെയാണു അതിനുള്ള ശക്തിയും ധൈര്യവും കിട്ടിയത്.....? പെട്ടെന്നാണ് അവര്‍ക്ക് അത് മനസിലാക്കാന്‍ കഴിഞ്ഞത്, വിജയാളിയായ ആ തവള ഒരു "ബധിരന്‍" ആയിരുന്നു, അത് കൊണ്ട് മറ്റുള്ളവരുടെ വിപരീതവാക്കുകള്‍ കേള്‍ക്കാന്‍ ഇടയായില്ല.....

ഇതു പോലെയല്ലേ നമ്മളുടെ സമൂഹത്തിലും, പലരും നമ്മളെ "നെഗറ്റീവ്" വാക്കുകള്‍ കൊണ്ടു സ്വാധീനിച്ചെന്ന് വരാം, പക്ഷെ അവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കുകയാണെങ്കില്‍ നമ്മള്‍ക്ക് ഒരിക്കലും "വിജയം" കൈവരിക്കാന്‍ കഴിയുകയില്ല..........

അതുകൊണ്ട്,

  •  നെഗറ്റീവ് ആയി പ്രചോദനം തരുന്നവരുടെ വാക്കുകള്‍ക്കു ഒരിക്കലും ചെവി കൊടുക്കാതിരിക്കുക, എന്തെന്നാല്‍ നമ്മള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നമ്മളുടെ പ്രവര്‍ത്തിയെ ബാധിക്കും...അതിനു ഇട വരാതിരിക്കട്ടെ.....!!!
  • എപ്പോഴും "പോസിറ്റീവ്" ആയി ചിന്തിക്കുക....!
  • മറ്റുള്ളവര്‍ നിന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷത്കരിക്കില്ല എന്നു പറയുമ്പോള്‍ എല്ലായ്പ്പോഴും ഒരു "ബധിരന്‍" ആയിരിക്കുക... !
  • എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്ന് എപ്പോഴും വിശ്വസിക്കുക.....!
                      അങ്ങനെ നമ്മുടെ കര്‍മ്മപഥങ്ങള്‍ ധന്യമാകട്ടെ....!



(കടപ്പാട്)